കൊടിയത്തൂർ:- സമൂഹത്തിൽ മറ്റൊരാളുടെ സഹായം ഇല്ലാതെ ജീവിക്കുവാൻ കഴിയാത്ത ഒരു വിഭാഗമാണ് ഭിന്നശേഷിക്കാർ. 
അവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടും അവരുടെ ഉന്നമനത്തിൽ വേണ്ടി  പ്രവർത്തിക്കുന്ന രക്ഷിതാക്കളുടെ സംഘടനയായ പരിവാർ.


 ഈ ഓണത്തിന് പഞ്ചായത്തിലെ മുഴുവൻ പരിവാർ  ഭിന്നശേഷി കുടുംബാംഗങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകി മാതൃകയായി.

 പഞ്ചായത്തിലെ നൂറിൽപരം കുടുംബങ്ങൾക്ക് കിറ്റ് നൽകുവാൻ സാധിച്ചതിൽ അതിയായ സന്തോഷം കൊടിയത്തൂർ പരിവാറിനുണ്ട്.
 പരിവാർ ഭാരവാഹികളായ അബ്ദുൽ അസീസ്, കാരക്കുറ്റി,ജാഫർ ടി കെ, ബഷീർ കണ്ടങ്ങൽ, മുഹമ്മദ് ജി റോഡ്, കരിം പൊലു കുന്നത്ത്, മുഹമ്മദ് വെസ്റ്റ് കൊടിയത്തൂർ, സെലീന,  എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post