തിരുവമ്പാടി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് പിടിച്ച് നിർത്താൻ കഴിയാതെ സർക്കാർ ഉറക്കം നടിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു.
തിരുവമ്പാടിയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് ഭരണകാലത്ത് വിലക്കയറ്റുണ്ടാകില്ലായെന്ന് പറഞ്ഞവർ വിലക്കയത്തിൽ കേരളത്തെ ചുരം കയറ്റുകയാ ണെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട.കെ എ അബ്ദുറഹിമാൻ , കോയ പുതുവയൽ, ഷൗക്കത്തലി കൊല്ലളത്തിൽ, സിയാത് പരിയാടത്ത് , മോയിൻ കാവുണ്ടൽ, നിഷാദ് ഭാസ്ക്കർ, അസ്ക്കർ ,ജവഹർ , റഫീഖ് എം. സ് , റഫീഖ് തെങ്ങും ച്ചാലിൽ, ജംഷീദ് കാളിയേടത്ത്, എന്നിവർ സംബന്ധിച്ചു.
Post a Comment