കല്‍പ്പറ്റ: പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്‌നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും  താന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും രാഹുൽഗാന്ധി എം.പി പറഞ്ഞു. 
എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം മണ്ഡലത്തില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാഹുൽഗാന്ധി.
കല്‍പറ്റയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

രാഷ്ട്രീയ ജീവിതത്തില്‍ മണിപ്പൂര്‍ പോലൊരു ദുരനുഭവം താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പല കലാപബാധിത പ്രദേശങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരില്‍ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോരയാണ് കാണാനായത്. എല്ലായിടത്തും സ്ത്രീകള്‍ക്ക് ബലാത്സംഗം നേരിടേണ്ടി വന്നു. പ്രധാനമന്ത്രി 2 മണിക്കൂര്‍ 13 മിനുറ്റ് പാര്‍ലമെന്റില്‍ സംസാരിച്ചു. അതില്‍ 2 മിനുട്ട് മാത്രമാണ് മണിപ്പൂരിനെ കുറിച്ചു പറഞ്ഞത്. ഇന്ത്യ എന്ന ആശയത്തെ മണിപ്പൂരില്‍ ബി.ജെ.പി കൊലപ്പെടുത്തിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഭാരത മാതാവിന്റെ ഹത്യയാണ് നടന്നത്. ആയിരക്കണക്കിന് കുടുംബങ്ങളെ ഇല്ലാതാക്കി. ആയിരക്കണക്കിന് സഹോദരിമാരെ ബലാത്സംഗം ചെയ്തു. ആയിരക്കണക്കിന് ആളുകളെ കൊന്നു. എന്നിട്ടും പ്രധാനമന്ത്രിയായ മോദി ചിരിക്കുകയാണ്. എന്തുകൊണ്ട് അക്രമം തടയാന്‍ നടപടി എടുത്തില്ല. കാരണം നിങ്ങള്‍ ദേശീയവാദിയല്ലെന്നും പ്രധാനമന്ത്രിയെ കുറിച്ച് അദ്ദേഹം പറഞ്ഞു.പരിപാടിയിൽ രാഹുൽ ഗാന്ധി നിർമിച്ചു നൽകുന്ന സ്നേഹ ഭവനങ്ങളുടെ താക്കോൽ ദാനവും നിർവഹിച്ചു.

Post a Comment

Previous Post Next Post