ചാത്തമംഗലം:
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഓണാഘോഷം വിവിധ പരിപാടികളോടെ ചൂലൂർ സി എച്ച് സെൻററിലെ ക്യാൻസർ രോഗികളോടൊപ്പം ആഘോഷിച്ചു .
സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി സിജു അധ്യക്ഷതവഹിച്ചു, ഒ.കെ . ഷെറീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന സീനിയർ ഉപാധ്യക്ഷൻ എൻ.ശ്യാംകുമാർ, എക്സിക്യൂട്ടീവ് അംഗം പി എം ശ്രീജിത്ത് ,റവന്യൂ ജില്ലാ പ്രസിഡണ്ട് ഷാജു പി കൃഷ്ണൻ, സി എച്ച് സെൻറർ സെക്രട്ടറി ഖാദർ മാസ്റ്റർ, മനോജ്കുമാർ,രഞ്ജിത്ത്, ഹാഷിദ്, ജമാൽ,അനുശ്രീ , ഷെറീന, എ പി ശ്രീജിത്ത്, തുടങ്ങിയവർ സംസാരിച്ചു. പി.എം .ശ്രീജേഷ് നന്ദി പറഞ്ഞു.
Post a Comment