തിരുവമ്പാടി :പുന്നക്കൽ ,
ലഹരി വ്യാപനത്തിനും സാമൂഹ്യ തിന്മകൾക്കുമെതിരെ പട പൊരുതിയ ഫാ. ചാണ്ടി കുരിശുംമൂട്ടിൽ അച്ചനെ 5 മത് ചരമ വാർഷികത്തിൽ അനുസ്മരിച്ചു.
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന ദിവ്യ ബലിയോടുകൂടി യാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്.
താമരശ്ശേരി രൂപതാധ്യക്ഷൻ മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ ദിവ്യബലി അർപ്പിച്ചു.
അഭി. പിതാവ് അനുസ്മരണ പ്രഭാഷണം നടത്തി.
ഫാ. സാനു താണ്ടാം പറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലഹരി വിമുക്ത സമിതി രൂപതാ ഡയറക്ടർ ഫാ. സായി പാറൻ കുളങ്ങര ആമുഖപ്രഭാഷണം നടത്തി.
കുര്യൻ ചെമ്പനാനി, ജോളി ഉണ്ണിയേപ്പിള്ളിൽ, ടി ടി തോമസ്, കെ സി ജോസഫ്, പി വി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
അഭി. പിതാവ് സെമിത്തേരിയിൽ പ്രാർത്ഥനാ
ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ജോസ് കുരിശും മൂട്ടിൽ,ബാബു ആനന്ദ ശ്ശേരി,തോമസ് അലക്സ് കുരിശും മൂട്ടിൽ, മാത്യു കൊച്ചു കൈപ്പേൽ, ജോർജ് കുരിശും മൂട്ടിൽ, ബിജു മങ്കലത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment