ഓമശ്ശേരി: പഞ്ചായത്ത്‌ ഭരണസമിതി 2023-24 വാർഷിക പ്രോജക്റ്റിലുൾപ്പെടുത്തി നടപ്പിലാക്കുന്ന തെങ്ങിന്‌ വളം പദ്ധതിയുടെ ടോക്കൺ വിതരണം ആരംഭിച്ചു.പ്ലാൻ ഫണ്ടിൽ നിന്ന് ആറു ലക്ഷം രൂപ ചെലവഴിച്ചാണ്‌ കാർഷിക മേഖലയിലെ ഈ പദ്ധതി നടപ്പിലാക്കുന്നത്‌.പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു ടോക്കൺ വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ പി.പി.രാജി പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,സൈനുദ്ദീൻ കൊളത്തക്കര,പി.കെ.ഗംഗാധരൻ,ഒ.പി.സുഹറ,കെ.പി.രജിത,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,കൃഷി അസിസ്റ്റന്റുമാരായ കെ.എസ്‌.നളിനി,രാഗിത കിരൺ,അലവി കൂടത്തായി എന്നിവർ സംസാരിച്ചു.

ഒന്നു മുതൽ അഞ്ച്‌ വരെയുള്ള വാർഡുകളിലുള്ളവർക്ക്‌ ആദ്യ ദിവസം ടോക്കൺ വിതരണം പൂർത്തിയാക്കി.6,7,8,9,10 വാർഡുകളിലുള്ളവർക്ക്‌ നാളെ(ചൊവ്വ) ടോക്കൺ നൽകും.ബുധനാഴ്ച്ച 11,12,13,14,15 വാർഡുകളിലുള്ളവർക്കും 24 ന്‌ (വ്യാഴം) 16,17,18,19 വാർഡുകളിലുള്ളവർക്കുമാണ്‌ ടോക്കണുകൾ വിതരണം ചെയ്യുന്നത്‌.ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള പ്രസ്തുത വാർഡുകളിലെ കേര കർഷകർ നിശ്ചിത ദിവസങ്ങളിൽ ഭൂ നികുതി അടച്ച റസീപ്റ്റും ആധാർ കാർഡും സഹിതം രാവിലെ 10.30 നും ഉച്ച തിരിഞ്ഞ്‌ 3 നും ഇടയിൽ കമ്മ്യൂണിറ്റി ഹാളിലെത്തി ടോക്കണുകൾ കൈപറ്റണമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.സെപ്തംബർ ഒന്നിനും പതിനാറിനുമിടയിൽ കർഷകർ സബ്സിഡിക്കുള്ള അപേക്ഷകൾ ഓമശ്ശേരി കൃഷിഭവനിൽ സമർപ്പിക്കണം.ടോക്കൺ പ്രകാരം വളം വാങ്ങിയ ഒറിജിനൽ ബില്ല്,ടോക്കൺ,ആധാർ കാർഡ്‌ കോപ്പി,2023-24 സാമ്പത്തിക വർഷം ഭൂ നികുതി അടച്ച റസീപ്റ്റ്‌,ബാങ്ക്‌ പാസ്‌ ബുക്ക്‌ കോപ്പി എന്നിവ സഹിതമാണ്‌ അപേക്ഷകൾ നൽകേണ്ടത്‌.സബ്സിഡി തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ ട്രാൻസ്ഫർ ചെയ്യും.

ഫോട്ടോ:ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതിയുടെ തെങ്ങിന്‌ വളം പദ്ധതിയുടെ ടോക്കൺ വിതരണോൽഘാടനം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post