താമരശ്ശേരി:
ഒരുമയുടെ സന്ദേശം ഉയർത്തിക്കൊണ്ടുള്ള
ആഘോഷങ്ങളിൽ
മലയാളികൾക്ക് ഏറ്റവും അഭിമാനകമായ ഓണത്തെ
ഭിന്നശേഷി കുട്ടികളുമായി ചേർന്ന്
ഒരുമയുടെ സംഗീതത്തിന് തുടികൊട്ടുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് താമരശ്ശേരി ജില്ലാ അസോസിയേഷൻ.
ഒരുപക്ഷേ സ്കൂളിലേക്ക് വരണം എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുമ്പോഴും,
അതിനു കഴിയാതെ
നമ്മളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ജീവിത സാഹചര്യത്തിലൂടെ കടന്നുപോകുന്ന നമ്മളിൽ നിന്ന് വിഭിന്നമായ കഴിവുകളും ശേഷിയുമുള്ള
ഭിന്നശേഷി സമൂഹവുമായി ചേർന്ന് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കുകയാണ്
താമരശ്ശേരി ജില്ലാ അസോസിയേഷൻ.
ഭിന്ന ശേഷി കുട്ടികൾക്കുള്ള ഓണക്കിറ്റു വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം താമരശ്ശേരി ബി ആർ സി യിൽ ജില്ലാ ചീഫ് കമ്മീഷണർ എൻ.മൊയ്നുദ്ദീൻ കെ എ എസ് [ജില്ലാ വിദ്യാഭ്യാസ ഓഫീസർ ] നിർവ്വഹിച്ചു.
ജില്ലാ കമ്മീഷണർ എൻ കൃഷ്ണദാസ് അധ്യക്ഷ്യം വഹിച്ചു.അസിസ്റ്റൻ്റ് സ്റ്റേറ്റ് കമ്മീഷണർ എം രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എ എസ് ഒ സി ജിജി ചന്ദ്രൻ ,രാമചന്ദ്രൻ പന്തീരടി, ജി യു പി സ്കൂൾ ഹെഡ്മാസ്റ്റർ സാലിഹ്, നികേഷ് കുമാർ, എം.ഇ.ഉണ്ണികൃഷ്ണൻ, ഷംസുദ്ദീൻ,സി ഭാഗ്യം, വി രാജൻ, കെ രമ, ജ്യോതി ലക്ഷ്മി, ത്രേസ്യാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.റ്റി.ഫിലിപ്പ് സ്വാഗതവും ജോ. സെക്രട്ടറി പി പ്രസീന ചടങ്ങിന് നന്ദിയും പറഞ്ഞു.
Post a Comment