കോടഞ്ചേരി: കേരളത്തിലെ കർഷകരുടെ ഉൽപ്പന്ന വിലയിടിവ്, ബഫർസോൺ, വന്യജീവി ശല്യം , ഇ. എസ്. എ തുടങ്ങിയ ദുരന്തങ്ങൾ അവസാനിപ്പിക്കാൻ  സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി മേഖല  നേതൃയോഗം ആവശ്യപ്പെട്ടു.


കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി മേഖല ഡയറക്ടർ റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി മേഖല പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ അധ്യക്ഷത വഹിച്ചു.

കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഡയറക്ടർ റവ. ഫാ. മാത്യു തൂമുള്ളിൽ മുഖ്യപ്രഭാഷണം നടത്തി.
കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡണ്ട് ഡോ. ചാക്കോ കാളംപറമ്പിൽ വർത്തമാനകാലത്ത്  സമുദായം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

രൂപതാ ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ, മേഖല കോഡിനേറ്റർ സജി കരോട്ട്, രൂപത വൈസ് പ്രസിഡൻ്റ് പ്രിൻസ് തിനംപറമ്പിൽ, ഷാജി കണ്ടത്തിൽ, മേഖല സെക്രട്ടറി റെജി ചിറയിൽ, യൂണിറ്റ് പ്രസിഡൻ്റ് ഷാജു കരിമഠം തുടങ്ങിയവർ പ്രസംഗിച്ചു. മേഖല സമ്മേളനത്തിൽ വച്ച് വനിതാ കൗൺസിൽ പ്രതിനിധികളായി ഷില്ലി സെബാസ്റ്റ്യൻ മേഖല കോഡിനേറ്ററായും, ലീന കോടഞ്ചേരി, മേഴ്സി കായിത്തറയേയും,

യൂത്ത് കൗൺസിൽ പ്രതിനിധികളായി മാർട്ടിൻ വലിയകൊല്ലി, ലൈജു അരീപ്പറമ്പിൽ എന്നിവരെയും തിരഞ്ഞെടുത്തു.

യൂണിറ്റുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ സെക്രട്ടറിമാർ അവതരിപ്പിച്ചു.


Post a Comment

Previous Post Next Post