തിരുവമ്പാടി:
കോടഞ്ചേരി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ ഒമ്പതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി.
ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം പുലിക്കയത്ത് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവ്വഹിക്കുന്നു.
പുലിക്കയം പാലത്തിന് സമീപത്തുനിന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ എം.എൽ.എയുടെയും, പഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും, ജനപ്രതിനിധികളുടെയും, സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്വീകരിച്ച് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചു.
തുടർന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മലബാർ റിവർ ഫെസ്റ്റിവൽ - അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാംപ്യൻഷിപ്പിന്റെ ഫ്ലാഗ് ഓഫ് കർമ്മം ലിന്റോ ജോസഫ് എം എൽ എ നിർവ്വഹിക്കുന്നു.
തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി ഇ ഓ ബിനു കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
യോഗത്തിന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. എസ് ഷൈൻ നന്ദി പറഞ്ഞു.
കേരളത്തിൽ പുതിയ നിക്ഷേപങ്ങൾ കായികരംഗത്ത് ഉണ്ടാകുകയാണെന്നും, സംസ്ഥാനത്ത് ആദ്യമായി സ്പോർട്സ് പോളിസിക്ക് തുടക്കം കുറിക്കുകയാണെന്നും, നിരവധി പുതിയ കാര്യങ്ങൾ സ്കൂൾ തലം മുതൽ കോളേജ് തരം വരെ ഉൾപ്പെടുത്തുമെന്നും, വൈറ്റ് വാട്ടർ കയാക്കിങ്ങിനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കായിക മന്ത്രി ഉദ്ഘാടന യോഗത്തിൽ പറഞ്ഞു.
പുലിക്കയത്ത് നിർമ്മിച്ച കയാക്കിംഗ് ഫെസിലിറ്റേഷൻ സെന്റർ കായിക വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ സന്ദർശിച്ചു.
ഇന്ത്യൻ താരങ്ങൾക്ക് പുറമേ യു എസ് എ, ഇസ്രായേൽ, യു.കെ,സൗത്താഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കയാക്കർന്മാരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു.
ഇന്ന് പ്രധാനമായും സ്ലാലോം വിഭാഗത്തിലുള്ള മത്സരങ്ങളാണ് നടന്നത്.
Post a Comment