തിരുവമ്പാടി :
"ഇന്ത്യയെ മതരാഷ്ട്രമാക്കരുത്" എന്ന മുദ്രാവക്യമുയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം സ.എം ഷാജർ ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഷരീഫ് എ പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ.രാഹുൽ രാജ് ,ബ്ലോക്ക് സെക്രട്ടറി ഇ അരുൺ,എ കെ രനിൽരാജ്,SFI ജില്ല വൈസ് പ്രസിഡന്റ് ജോസഫ് വി സോജൻ,ആതിര എം തുടങ്ങിയവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാൻ കെ ടി ശ്രീധരൻ സ്വാഗതവും ബ്ലോക്ക് ട്രെഷറർ ആദർശ് ജോസഫ് നന്ദിയും പറഞ്ഞു.
Post a Comment