തിരുവമ്പാടി : ചിങ്ങം ഒന്ന് കർഷകദിനത്തിൽ കർഷക അവാർഡ് ജേതാക്കളായ ഡൊമിനിക് മണ്ണു കുശുമ്പിലിനെയും, സാബു തറക്കുന്നേലിനെയും കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. മികച്ച കർഷകനുള്ള ദേശിയ അവാർഡും കേരകേസരി, കർഷകോത്തമ അവാർഡ് ലഭിച്ച ഡൊമിനിക്ക് മണ്ണു കുശുമ്പിൽ.


 മലയാള മനോരമ കർഷകശ്രീ അവാർഡ്, TATA വൈറോൺ കർഷക അവാർഡ്, അക്ഷയശ്രീ ജൈവകർഷക അവാർഡും ലഭിച്ച സാബു തറക്കുന്നിലിനെയും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വാ: ബിജു കണ്ണന്തറയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മില്ലിമോഹൻ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് വാഴേപ്പറമ്പിൽ , ജില്ലാ വൈസ് പ്രിസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ, മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ജുബിൻ മണ്ണുകുശുമ്പിൽ , എ.വി ജോസ് , ദേവസ്യ ചുള്ളാമഠം, പുരുഷൻ നെല്ലിമൂട്ടിൽ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post