ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി കോൺഗ്രസിലെ കെ.കരുണാകരൻ മാസ്റ്ററും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി മുസ്‌ലിം ലീഗിലെ സീനത്ത് തട്ടാഞ്ചേരിയും തെരഞ്ഞെടുക്കപ്പെട്ടു.
മുന്നണി ധാരണ പ്രകാരം പതിമൂന്നാം വാർഡ് മെമ്പർ മുസ്‌ലിം ലീഗിലെ സൈനുദ്ദീൻ കൊളത്തക്കര രാജിവെച്ച ഒഴിവിലേക്കാണ് രണ്ടാം വാർഡ് മെമ്പറായ കെ.കരുണാകരൻ മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടത്.
നാലംഗ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ എം.ഷീലക്ക് ഒരു വോട്ടും കരുണാകരൻ മാസ്റ്റർക്ക് മൂന്ന് വോട്ടുകളും ലഭിച്ചു.നിലവിൽ കെ.എസ്.എസ്.പി.എ മണ്ഡലം സെക്രട്ടറി,കോൺഗ്രസിന്റെ വാർഡ്,ബൂത്ത് കമ്മിറ്റികളുടെ പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിക്കുന്നു.
മുസ്‌ലിം ലീഗിലെ ധാരണപ്രകാരം പതിനൊന്നാം വാർഡ് മെമ്പർ ഒ.പി.സുഹറ രാജി വെച്ച ഒഴിവിലേക്കാണ് പതിനാലാം വാർഡ് മെമ്പറായ സീനത്ത് തട്ടാഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടത്.നാലംഗ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ ഡി.ഉഷാദേവി ടീച്ചർക്ക് ഒരു വോട്ടും സീനത്ത് തട്ടാഞ്ചേരിക്ക് മൂന്ന് വോട്ടും ലഭിച്ചു.വാർഡ് വനിതാ ലീഗ് പ്രസിഡണ്ടായിരുന്നു സീനത്ത് തട്ടാഞ്ചേരി.
ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുമോദന യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,പി.പി.കുഞ്ഞായിൻ,കെ.ബാലകൃഷ്‌ണൻ മാസ്റ്റർ,ബ്ലോക് പഞ്ചായത്തംഗം എസ്.പി.ഷഹന,യു.കെ.ഹുസൈൻ,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,പി.വി.സ്വാദിഖ്,ബ്ലോക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,പി.കെ.ഗംഗാധരൻ,ഒ.പി.സുഹറ,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്‌മാൻ,മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.ജെ.ചാക്കോ,കെ.എം.കോമളവല്ലി,സി.കെ.ഖദീജ മുഹമ്മദ്,കെ.ടി.സക്കീന ടീച്ചർ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,മുൻ ബ്ലോക് പഞ്ചായത്ത് മെമ്പർ സൂപ്പർ സൗദ ടീച്ചർ,മുനവ്വർ സാദത്ത് പുനത്തിൽ,ആർ.എം.അനീസ് പുത്തൂർ,ജ്യോതി മങ്ങാട്,രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ഫോട്ടോ:അനുമോദന യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment