ഇടുക്കി : വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വാഴവീടിന് സമീപം 16 ഏക്കർ വരുന്ന ശിവാജി എസ്റ്റേറ്റിലെ തോട്ടത്തിലെ കാനയിലാണ് ദിവസങ്ങൾ പഴക്കമുള്ള പുരുഷ മൃതദേഹം കണ്ടെത്തിയത്. 
 തിങ്കളാഴ്ച ജോലിയ്‌ക്കെത്തിയ തൊഴിലാളികളാണ് മൃതദ്ദേഹം കണ്ടെത്തിയത്. മുഖമടക്കം ജീർണിച്ച് നഗ്‌നമായി മലർന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ അഞ്ച് മുതൽ എസ്റ്റേറ്റിലെ ജോലികൾ താൽക്കാലികമായി നിർത്തിവച്ചെിരുന്നു. തിങ്കളാഴ്ച വീണ്ടും ജോലി പുനരാരംഭിച്ചപ്പോൾ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൻമേട്, കുമളി സ്റ്റേഷനുകളിലെ പോലീസും ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവുമെത്തി പരിശോധിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

Post a Comment

Previous Post Next Post