ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി 2023 (കർഷക ചന്ത) ചതുർ ദിന പച്ചക്കറി വിപണനമേളക്ക് തുടക്കമായി.28 നു സമാപിക്കും.പ്രാദേശിക കർഷകർ ഉത്പാദിപ്പിച്ചതും അല്ലാത്തതുമായ വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ വിലക്കുറവിൽ കർഷക ചന്തയിൽ ലഭ്യമാണ്.തിങ്കളാഴ്ച്ച വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വിപണന മേള ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.ഓമശ്ശേരി കൃഷി ഭവനു സമീപമാണ് കർഷക ചന്ത സജ്ജീകരിച്ചത്.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര,കൃഷി ഓഫീസർ പി.പി.രാജി,അസിസ്റ്റന്റ് കൃഷി ഓഫീസർ പി.കൃഷ്ണദാസ്,കെ.കരുണാകരൻ മാസ്റ്റർ പുത്തൂർ,എൻ.പി.മൂസ,ഇ.കെ.മുജീബ്,കൃഷി അസിസ്റ്റന്റുമാരായ കെ.എസ്.നളിനി,രാഗിത കിരൺ,അലവി കൂടത്തായി എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ ചതുർ ദിന പച്ചക്കറി വിപണന മേള പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment