തിരുവമ്പാടി:
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതോ ഭാഗികമായി എടുത്തിട്ടുള്ളതോ ആയ കുട്ടികളെയും ഗർഭിണികളെയും പൂർണ വാക്സിനേഷനിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന 'മിഷൻ ഇന്ദ്രധനുഷ് 5.0' പരിപാടിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടക്കമായി.

 ഗർഭിണികളുടെയും കുട്ടികളുടെയും പ്രതിരോധ കുത്തിവെപ്പ് ഇലക്ട്രോണിക് രജിസ്ട്രേഷനിലൂടെ  യൂ - വിൻ പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യുന്നത്. 

തത്ഫലമായി ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ വിതരണം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി നിർവഹിച്ചു.

ചടങ്ങിൽ ഷില്ലി എൻ.വി (പി.എച്ച്. എൻ)
 ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജെ പി എച്ച് എൻമാരായ മിനി വി എം, ലിംന ഇ.കെ, ജെ.എച്ച്.ഐ ശ്രീജിത്ത് കെ.ബി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post