തിരുവമ്പാടി ഗ്രാമപഞ്ചായത്തും  കാർഷിക വികസന ക്ഷേമ വകുപ്പ് തിരുവമ്പാടി കൃഷി ഭവനും  സംയുക്തമായി നടത്തുന്ന കർഷകചന്ത  മെഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.


 ചന്തയിലേക്ക് നാടൻ വിഭവങ്ങൾ നൽകിയ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായ  മാധവൻ മറിയപ്പുറത്തിനെ ആദരിക്കുകയും ചെയ്തു.

 ആദ്യവിൽപന  ലിസി അബ്രഹാം വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ നിർവ്വഹിച്ചു. 

ചടങ്ങിൽ .തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കെ.എ. അബദുറഹിമാൻ  അദ്ധ്യക്ഷത വഹിച്ചു.

 രമചന്ദ്രൻ കരിമ്പിൻ,  രാജു എബ്രഹാം,   ഷൗക്കത്തലി,  ലിസി സണ്ണി, മൻജു ഷിബിൻ, ബെന്നി സി.വി , ഗോപിലാൽ  എന്നിവർ പ്രസംഗിച്ചു .

 കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതവും  രതീഷ് നന്ദിയും പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post