തിരുവമ്പാടി: സ്വാതന്ത്യദിനത്തിന്റെ ഭാഗമായി "മഹിതം മാനവീയം" തിരുമ്പാടിയിൽ ഐ.എസ്.എം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി ബസ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്യും.ഐ.എസ്.എം. കൊടുവള്ളി ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ടി.പി.എം. ആസിം അധ്യക്ഷം വഹിക്കും. ഐ.എസ്.എം. കോഴിക്കോട് സൗത്ത് ജില്ല വൈസ് പ്രസിഡൻ്റ് മിസ്ബാഹ് ഫാറൂഖി വിഷയാവതരണം നടത്തും. 

 തിരുവമ്പാടി സേക്രഡ് ഹാർട്ട് ചർച്ച് അസി. വികാരി ഫാദർ ജിതിൽ പന്തലാടിക്കൽ, വർക്കല ശിവഗിരി മഠം സ്വാമി ജ്ഞാനതീർത്ഥ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി മുഖ്യ പ്രഭാഷണം നടത്തും. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം ഷൗക്കത്തലി, കെ.എൻ.എം. കൊടുവള്ളി ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് എം.പി. മൂസ മാസ്റ്റർ, സെക്രട്ടറി എം.കെ. പോക്കർ സുല്ലമി, പി. അബൂബക്കർ മദനി, പി.വി. സാലിഫ് എന്നിവർ പ്രസംഗിക്കും.

Post a Comment

Previous Post Next Post