വീൽ​ചെ​യ​ർ സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ബ​വീ​ഷ് ബാ​ൽ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്നു.


താ​മ​ര​ശ്ശേ​രി: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വീ​ൽ ചെ​യ​റി​ൽ ക​ഴി​യാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ബ​വീ​ഷ് ബാ​ൽ താ​മ​ര​ശ്ശേ​രി. 
താ​മ​ര​ശ്ശേ​രി ഗ​വ. യു.​പി സ്കൂ​ളി​ൽ ന​ട​ന്ന താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്താ​ണ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​നേ​ടി​യ​ത്. 
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ണം.

വി​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള വ​രു​മാ​ന മാ​ന​ദ​ണ്ഡം വ്യ​ക്തി​പ​ര​മാ​ക്ക​ണം.
 താ​ൽ​കാ​ലി​ക​മാ​യി 179 ദി​വ​സം ജോ​ലി​ചെ​യ്ത നി​ര​വ​ധി ഭി​ന്ന​ശേ​ഷി​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് തു​ട​ർ​ന്നും ജോ​ലി​ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​ക​ണം. വി​ൽ ചെ​യ​റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം.

ഭി​ന്ന​ശേ​ഷി​തോ​ത് കു​റ​വു​ള്ള​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യു​മ്പോ​ൾ വീ​ൽ ചെ​യ​റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ​ല ജോ​ലി​യും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മാ​ണെ​ന്നും ചി​കി​ത്സ, പ​ഠ​ന സ​ഹാ​യ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ്വ​യം തൊ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നും ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മാ​ർ​ക്ക​റ്റി​ങ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും വീ​ൽ​ചെ​യ​ർ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കി​യ​താ​യി ടൂ​റി​സം മ​ന്ത്രി കൂ​ടി​യാ​യ മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.
 പ​ഠ​ന​സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​റ്റു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. വീ​ൽ​ചെ​യ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​യ മു​നീ​റ ച​ളി​ക്കോ​ട്, വ​രു​ൺ ന​രി​ക്കു​നി, എ​സ്.​ഡ​ബ്ല്യു.​എ​സ് പ്ര​സി​ഡ​ൻ​റ് വി.​പി. ഉ​സ്മാ​ൻ എ​ന്നി​വ​രും ഭി​ന്ന​ശേ​ഷി സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി.
 

Post a Comment

Previous Post Next Post