കോടഞ്ചേരി: കാർഷികമേഖലയിൽ വിളകൾക്ക് ഉണ്ടാകുന്ന കീടരോഗ നിയന്ത്രണത്തിന് ആവശ്യമായ രാസ ജൈവ നിയന്ത്രണോപാധികൾ കർഷകർക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ തുടക്കം കുറിച്ചു. കാർഷിക പ്രശ്നങ്ങളുടെ ചിത്രമോ കീടം/രോഗം ബാധിച്ച ഭാഗമോ കൃഷിഭവനിൽ എത്തിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ രോഗ/കീട ബാധയുടെ തീവ്രത അനുസരിച്ച് കൃഷിയിട സന്ദർശനം നടത്തി പ്രാഥമിക നിയന്ത്രണത്തിന് ആവശ്യമായ പ്രതിരോധ നിയന്ത്രണ മാർഗങ്ങൾ നിർദ്ദേശിക്കുകയും നിയന്ത്രണോപാധികൾ നൽകുകയും ചെയ്യും.
ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന അഗ്രോ ഫാർമസി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, സിസിലി ജേക്കബ്, ബിന്ദു ജോർജ്, റീന സാബു, റോസിലി മാത്യു, കാർഷിക വികസന സമിതി അംഗങ്ങളായ കേശവൻ കരയിൽ, പ്രിൻസ് പുത്തൻകണ്ടം, മോഹനൻ തിനവിളയിൽ, കോടഞ്ചേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, ജോസഫ് കെ.വി, കൃഷി ഓഫീസർ രമ്യാ രാജൻ, കൃഷി അസിസ്റ്റന്റുമാരായ റെനീഷ് എം, രാജേഷ് കെ, സജിത്ത് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment