പട്ടിക്കാട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 2023-24 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്ലിയാർ സ്വഹീഹുൽ ബുഖാരിയിലെ ആദ്യഭാഗം വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്താണ് ക്ലാസുകൾ ആരംഭിച്ചത്.  
സമസ്ത കേരള  ജംഇയ്യത്തുൽ ഉലമ നേരിട്ട് നടത്തുന്ന ജാമിഅ കേരളത്തിലെ പ്രഥമ മതബിരുദ കലാലയമാണ്.
 60 വർഷം പിന്നിടുന്ന സ്ഥാപനത്തിൽ നിന്നു പതിനായിരത്തോളം മതപണ്ഡിതർ ഫൈസി  ബിരുദം നേടി പുറത്തിറങ്ങി കഴിഞ്ഞു.

 2023-24 അധ്യയന വർഷത്തെ അഡ്മിഷൻ നടപടികൾ പൂർത്തീകരിച്ച് മുഖ്തസർ, മുത്വവൽ വിഭാഗത്തിലേക്കായി 630  വിദ്യാർഥികൾ പ്രവേശനം നേടി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ, അസ്‌കർ അലി ഫൈസി പട്ടിക്കാട്, അലവി ഫൈസി കൊളപ്പറമ്പ്, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, ളിയാഉദീൻ ഫൈസി  മേൽമുറി, ഒ.ടി മുസ്തഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉമർ ഫൈസി മുടിക്കോട്, മുജ്തബ ഫൈസി ആനക്കര, അഷ്റഫ് ഫൈസി എന്നിവർ സംബന്ധിച്ചു. 

Post a Comment

Previous Post Next Post