തിരുവമ്പാടി: പൊതുറോഡ് കൈയേറി സ്വകാര്യവ്യക്തി റോഡിൽ ഹമ്പ്‌ നിർമിച്ചു. ഗ്രാമപ്പഞ്ചായത്തിലെ തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണക്ഷേത്രം റോഡിലാണ് ഹമ്പ്‌ നിർമിച്ചത്.

സമീപവാസിയാണ് ഹമ്പ്‌ നിർമിച്ചതെന്നും നിയമവിരുദ്ധ പ്രവൃത്തിയായതിനാൽ ഉടൻ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്ന് പരാതി

വേനൽമഴയിൽ ചെളിവെള്ളം ഒഴുകി പറമ്പിലെ കുളത്തിലേക്കെത്തുന്നത് തടയാനാണ് ഇയാൾ ഹമ്പ്‌ നിർമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

കയറ്റിറക്കം കഴിഞ്ഞെത്തുന്ന ഭാഗമായതിനാൽ വാഹനങ്ങൾ അതിവേഗമാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങളടക്കം നിയന്ത്രണംവിടുന്നത് പതിവായിരിക്കുകയാണ്.
ഹമ്പ്‌ ഉടൻ പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post