കോടഞ്ചേരി:
ന്യൂനപക്ഷ,ഗോത്രവർഗ്ഗ ആദിവാസി പീഡനത്തിനെതിരെയും മണിപ്പൂർ കലാപം അമർച്ച ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രകടനവും, പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
രാജ്യത്ത് മതന്യൂനപക്ഷങ്ങളെയും, ഗോത്രവർഗ്ഗക്കാരെയും, ആദിവാസികളെയും, ദളിതരെയും ഭയപ്പെടുത്തി അരക്ഷിതരാവസ്ഥ സൃഷ്ടിച്ച് ഫാസിസം നടപ്പാക്കുന്ന സംഘപരിവാർ അജണ്ടയുടെ അവസാന ഉദാഹരണമാണ് മണിപ്പൂർ കലാപം എന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട്
കർഷ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി ഹബീബ് തമ്പി പറഞ്ഞു.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ, താമരശ്ശേരി മണ്ഡലം പ്രസിഡണ്ട് നവാസ്ഈർപ്പോണ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, കെഎസ്യു ജില്ലാ സെക്രട്ടറി ഫിലിപ്പ് പാരിപ്പള്ളി,ലിസി ചാക്കോ, ജോബി ജോസഫ്, ജോസ് പെരുമ്പള്ളി,കുമാരൻ കരിമ്പിൽ, സേവിയർ കുന്നത്തേട്ട്, ജോസഫ് ആലവേലി, റെജി തമ്പി എന്നിവർ പ്രസംഗിച്ചു.
Post a Comment