കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേരെ കുത്തി പരുക്കേല്‍പ്പിച്ചു. ഡോക്ടറുടെ നില ഗുരുതരമാണ്. ഡോക്ടറെയും നാല് പൊലീസ് ഉദ്യോഗസ്ഥരെയുമാണു പ്രതി കുത്തിയത്. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമിച്ചത്. ഇന്നു പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം.
സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്ന് പൊലീസ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ചു മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്തു ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും സന്ദീപ് കുത്തി. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ വന്ദനാ മേനോനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment