ഓമശ്ശേരി: 2022-23 വാർഷിക പദ്ധതിയുടെ നിർവ്വഹണ പുരോഗതിയിൽ മികച്ച നേട്ടം കൈവരിച്ച് ഓമശ്ശേരി ഗ്രാമപഞ്ചായത്ത്.96.86 ശതമാനം തുക ചെലവഴിച്ച് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കൊടുവള്ളി നിയോക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്തെത്തി.സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ നിർവ്വഹണ പുരോഗതിയിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഇരുന്നൂറ്റി പതിനേഴാം സ്ഥാനത്തെത്തി മികവ് പുലർത്തി.ആകെയുള്ള നാല് കോടി പതിനാല് ലക്ഷം രൂപയിൽ നാല് കോടി ഒരു ലക്ഷം രൂപ സമയബന്ധിതമായി ചെലവഴിക്കാനായത് കൊണ്ടാണ് ഓമശ്ശേരി മികച്ച നേട്ടം കൈവരിച്ചത്.രണ്ട് കോടി നാൽപത് ലക്ഷം രൂപയുണ്ടായിരുന്ന ജനറൽ ഫണ്ടിൽ രണ്ട് കോടി 29 ലക്ഷം രൂപയും ചെലവഴിച്ചത്.പട്ടികജാതി വിഭാഗം ഫണ്ട് 77 ലക്ഷം രൂപയായിരുന്നു ലഭിച്ചത്.ഇതിൽ 76 ലക്ഷം രൂപ ചെലവഴിക്കാൻ കഴിഞ്ഞു.പട്ടിക വർഗ്ഗ വിഭാഗം ഫണ്ടിലെ രണ്ട് ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ ചെലവഴിച്ചു.കേന്ദ്രാവിഷ്കൃത ഫണ്ടിൽ(സി.എഫ്.സി ടൈഡ്,അൺ ടൈഡ്) 94 ലക്ഷം രൂപ ചെലവഴിച്ചു.
പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും നിർവ്വഹണ ഉദ്യോഗസ്ഥരുടേയും പ്രത്യേക യോഗം 2022-23 ലെ നിർവ്വഹണ പുരോഗതി അവലോകനം ചെയ്യുകയും 2023-24 ലെ വാർഷിക പദ്ധതി ചർച്ച ചെയ്യുകയും ചെയ്തു.പദ്ധതി നിർവ്വഹണത്തിൽ പഞ്ചായത്തിനെ മികച്ച നേട്ടത്തിലെത്തിക്കാൻ പരിശ്രമിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് ജീവനക്കാരേയും യോഗം അഭിനന്ദിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എം.എം.രാധാമണി ടീച്ചർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,സീനത്ത് തട്ടാഞ്ചേരി,എം.ഷീല,നിർവ്വഹണ ഉദ്യോഗസ്ഥരായ ഡോ:കെ.വി.ജയശ്രീ(വെറ്ററിനറി സർജൻ),ഡോ:വി.പി.ഗീത(മെഡിക്കൽ ഓഫീസർ-ആയുർവ്വേദം),പി.പി.രാജി(കൃഷി ഓഫീസർ),വി.എം.രമാദേവി(ഐ.സി.ഡി.എസ്.സൂപ്പർ വൈസർ),ആശിഖ് കോയ തങ്ങൾ(വി.ഇ.ഒ),കെ.മുഹമ്മദ് ഹാഫിസ്(വി.ഇ.ഒ),ഇ.കെ.നിമിഷ(ഓവർസിയർ),എ.കെ.ഷാജി(പ്ലാൻ ക്ലാർക്ക്) എന്നിവർ സംസാരിച്ചു.ഹെഡ് ക്ലാർക്ക് കെ.കെ.ജയപ്രകാശ് നന്ദി രേഖപ്പെടുത്തി.
ഓമശ്ശേരിയിൽ നടപ്പു സാമ്പത്തിക വർഷത്തിൽ 13 നിർവ്വഹണ ഉദ്യോഗസ്ഥർക്കായി 152 പ്രോജക്റ്റുകൾക്കാണ് ഡി.പി.സി.അംഗീകാരം ലഭിച്ചത്.പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് യോഗത്തിൽ കർമ്മപദ്ധതികളാവിഷ്കരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ ജനപ്രതിനിധികളുടേയും നിർവ്വഹണ ഉദ്യോഗസ്ഥരുടേയും യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment