റിയാദ്: മാസങ്ങൾക്കു മുമ്പ് തുർക്കിയെയും സിറിയയേയും പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ സർവ്വവും നഷ്ടപ്പെട്ട് വീടുകൾക്കു പുറത്തേക്കോടിയ ആയിരക്കണക്കിനാളുകൾക്ക് സഹായഹസ്തങ്ങളുമായി എത്തിയ രാജ്യങ്ങളിൽ സൗദി അറേബ്യ മുൻനിരയിലായിരുന്നു.മ ാസങ്ങൾ പിന്നിട്ടതോടെ ഭൂകമ്പാനുബന്ധ വാർത്തകൾ മാധ്യമങ്ങളിൽനിന്ന് അപ്രത്യക്ഷമായെങ്കിലും അയൽ രാജ്യങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സൗദി സംഘം കർമനിരതരാണ്.
അലപ്പോയിലെ ജന്ദേർസിൽ 66 ടണ്ണിലധികം ഭക്ഷണക്കിറ്റുകളും 1544 സാനിറ്ററി കിറ്റുകളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് ഇന്നലെ മാത്രം സൗദിയുടെ നേതൃത്വത്തിലുള്ള കിംഗ് സൽമാൻ റിലീഫ് സെന്റർ വിതരണം ചെയ്തത്. ഇന്നലെ മാത്രം 1544 കുടുംബങ്ങൾ പദ്ധതിയുടെ പ്രയോജകരായിരുന്നു.
ഫോട്ടോ : സിറിയയിൽ ദുരന്ത ബാധിതർക്ക് സഹായങ്ങൾ വിതരണം ചെയ്യുന്ന സൗദി റിലീഫ് സംഘം
Post a Comment