ഓമശ്ശേരി: അമ്പലക്കണ്ടിയിൽ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് എത്തിയ  അഞ്ച് വയസ്സുകാരൻ ഊഞ്ഞാലിൽ നിന്ന് വീണ് മരിച്ചു.

 മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്. 

ഓമശ്ശേരി അമ്പലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. 
മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ തെറിച്ചു വീഴുകയായിരുന്നു. 
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post