പുല്ലൂരാംപാറ :- നാഷണൽ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർഫോർ ആയുഷ് ആന്റ് ഇന്റിഗ്രേറ്റീവ് മെഡിസിൻ (ലക് നൊ ) അൽഫോൻസാ പാലിയേറ്റീവ് ആന്റ് ജറിയാട്രിക് കെയർ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുല്ലൂരാംപാറ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മെയ് നാല് അഞ്ച് തിയ്യതികളിലായി പാലിയേറ്റീവ് കെയർ പരിശീലനം നൽകി.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ
(WHO) ഗൈഡ്ലൈൻ അനുസരിച്ചു നടത്തിയ പരിശീലനത്തിൽ 55 കുട്ടികൾ പങ്കെടുത്തു.
ജോസ് പുളിമൂട്ടിൽ, അൽഫോൻസാ പാലിയേറ്റീവ് ആന്റ് ജറിയാട്രിക് സൊസൈറ്റി നഴ്സ് ഷീജ സന്തോഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സെന്റ് ജോസഫ്സ് ചർച്ച് വികാരി റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കൂടരഞ്ഞി അഭയാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് എ എം ജോർജ് അരുവിയിൽ, സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സീനിയർ അസിസ്റ്റന്റ് ബീനാ പോൾ, ശ്രീ ഷിനോജ് സി.ജെ, സിറിയക് മണലോടി എന്നിവർ പ്രസംഗിച്ചു.
അൽഫോൻസാ പാലിയേറ്റീവ് ആന്റ് ജറിയാട്രിക് കെയർ സൊസൈറ്റി പ്രസിഡണ്ട് അഗസ്റ്റ്യൻ എടക്കര സ്വാഗതവും മിസ് റോസ് ജസ്റ്റിൻ നന്ദിയും പറഞ്ഞു.
Post a Comment