ഓമശ്ശേരി: നൂറു വർഷം പിന്നിട്ട പുത്തൂർ ഗവ:യു.പി.സ്കൂളിന്‌ ക്ലാസ്‌ റൂം നിർമ്മിക്കാൻ ഡോ:എം.കെ.മുനീർ എം.എൽ.എയുടെ 22 ലക്ഷം രൂപ.പി.ടി.എ.കമ്മിറ്റിയുടേയും നാട്ടുകാരുടേയും അവശ്യം പരിഗണിച്ചാണ്‌ തുക അനുവദിച്ചത്‌.

22 ലക്ഷം രൂപ ചെലവഴിച്ച്‌ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രവൃത്തി ഉൽഘാടനം പുത്തൂർ ഗവ:സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.നിർവ്വഹിച്ചു.

പുത്തൂർ യു.പി.സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ സർക്കാറിൽ ബന്ധപ്പെട്ട്‌ നടത്തുമെന്നും ഓമശ്ശേരി പഞ്ചായത്തിൽ ഗവ:ഹൈസ്കൂൾ ഇല്ലാത്തത്‌ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.നൂറിന പരിപാടികളോടെ നൂറാം വാർഷികമാഘോഷിക്കുന്ന പുത്തൂർ സ്കൂൾ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച്‌ നിൽക്കുന്ന സ്ഥാപനമാണെന്നും സ്കൂളിന്റെ പുരോഗതിക്ക്‌ ആവശ്യമായ ഫണ്ടുകൾ സമയാനുസരണം ഇനിയും അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്രിയാത്മകമായി പ്രവർത്തിക്കുന്ന അധ്യാപകരേയും പി.ടി.എ.കമ്മിറ്റിയേയും അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ധീൻ കൊളത്തക്കര,വാർഡ്‌ മെമ്പർ പി ഇബ്രാഹീം ഹാജി,പി.സി.മൂസ,പി.മൻസൂർ,കെ.ടി.നാസർ മാസ്റ്റർ,ഹഫ്സ ടീച്ചർ,സുബൈർ തുടങ്ങിയവർ സംസാരിച്ചുപി.ടി.എ. പ്രസിഡണ്ട് പി.വി.സ്വാദിഖ്‌ സ്വാഗതവും പ്രധാന അധ്യാപകൻ പി.എ.ഹുസൈൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു.

ഫോട്ടോ:പുത്തൂർ ഗവ:യു.പി.സ്കൂളിന്‌ അനുവദിച്ച 22 ലക്ഷം രൂപ ഉപയോഗിച്ച്‌ നടത്തുന്ന നിർമ്മാണങ്ങളുടെ പ്രവൃത്തി ഉൽഘാടനം ഡോ:എം.കെ.മുനീർ എം.എൽ.എ.നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post