തിരുവനന്തപുരം:
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 20നും ഹയർ സെക്കൻഡറി പരീക്ഷാഫലം 25ന് മുമ്പും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 4,19,554 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. സംസ്ഥാന ദേശീയ അന്തർദേശീയ തല മത്സരങ്ങളിലെ മികവ്, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാഷണൽ കേഡറ്റ് കോർപ്സ്, ജൂനിയർ റെഡ്ക്രോസ്, നാഷണൽ സർവീസ് സ്കീം എന്നിവയാണ് ഗ്രേസ് മാർക്കിനായി പരിഗണിക്കുക.
പ്ലസ് വൺ സീറ്റ് പുനഃക്രമീകരണത്തിനായി പുതിയ കമ്മിറ്റി ഏർപ്പെടുത്തും. ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Post a Comment